NEWS
ഗ്രന്ഥശാല ദിനാഘോഷം നടത്തി
15/09/2025 02:35 PM IST
nila

മുളക്കുഴ : രഞ്ജിനി ഗ്രന്ഥശാല ആൻഡ്
വായനശാല യുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആഘോഷിച്ചു. രാവിലെ ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. റെഞ്ചി ചെറിയാൻ പതാക ഉയർത്തി. തുടർന്ന് മുരളി മൂലയിൽ, ഡോ. സുബി ബാലകൃഷ്ണൻ( കോട്ടക്കൽ ആര്യ വൈദ്യശാല മുളക്കുഴ) എന്നിവർ ഗ്രന്ഥശാലയിലേക്ക് നൽകിയ പുസ്തകങ്ങൾ ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. റെഞ്ചി ചെറിയാൻ, ലൈബ്രറിയൻ
നീതു ശശിധരൻ, നിർവ്വഹക സമിതി അംഗം
അജി. കെ. ആർ എന്നിവർ ഏറ്റുവാങ്ങി. ഗ്രന്ഥശാലയിലേക്ക് പുതിയ അംഗങ്ങളെയും, പുതിയ ഗ്രന്ഥലോകം വരിക്കാരെ ചേർക്കുകയും ചെയ്തുകൊണ്ട് ഗ്രന്ഥശാല ദിനം സമുചിതമായി ആഘോഷിച്ചു. ആമിന സൈനുദ്ദീൻ,
ഷിബു. എസ്സ് ,
സുരേഷ്. കെ. എസ്സ്. എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











